നടുവണ്ണൂർ: (koyilandy.truevisionnews.com)ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ നടുവണ്ണൂർ ഗായത്രി കോളേജിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
ഹമീദ് വളവിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, കെ.സി.ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞു.
ടി.റാബിയ നൊച്ചാട്, നാരകശ്ശേരി സുരേഷ് ബാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
പ്രകാശൻ നടുവണ്ണൂർ, സി.കെ.വിശ്വൻ കോട്ടൂർ, ടി.കെ.ജയകൃഷ്ണൻ തിരുവോട്, രമേശൻ വാകയാട്, ഉഷ നടുവണ്ണൂർ, ഉഷ കാക്കൂർ, സുലോചന കക്കോടി, സുബൈദ വാകയാട്, അജിത അവിടനല്ലൂർ, ലത കൊട്ടാരമുക്ക്, ശോഭന കോളനി മുക്ക് എന്നിവർ സംസാരിച്ചു.
ദേവയാമി, റാബിയ, അജിതകുമാരി, പ്രകാശൻ നടുവണ്ണൂർ, ഉഷ നടുവണ്ണൂർ, ഉഷ കാക്കൂർ എന്നിവരുടെ ഗാനങ്ങളും തുടർന്ന് നടന്ന കലാപരിപാടികളും ഓണസദ്യയും ഓണാഘോഷ ചടങ്ങിനെ വർണശബളമാക്കി.
#Naduvannur #New #Prakash #College #Alumni #organized #Onagosham